ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 477 പോയൻ്റ് നേടി മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് നേടി

ബത്തേരി : അസംപ്ഷൻ ഹൈസ്കൂൾ, ബീനാച്ചി ഹൈസ്കൂൾ എന്നിവിടങ്ങളിൽ നടന്ന ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 477 പോയൻ്റ് നേടി മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് നേടി. ഗണിതശാസ്ത്ര മേളയിലും, ഐ.ടി മേളയിലും ഒന്നാം സ്ഥാനവും, സോഷ്യൽ സയൻസ് മേളയിൽ രണ്ടാം സ്ഥാനവും, ശാസ്ത്രമേളയിലും, പ്രവൃത്തിപരിചയ മേളയിലും മൂന്നാം സ്ഥാനവും നേടിയാണ് ഓവറോൾ കരസ്ഥമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *