ലക്കിടി: ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. തടി കയറ്റി പോകുന്ന ലോറി ഡ്രൈവർമാരിൽ നിന്നും പണം പറ്റുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഡിവൈഎസ്പി ഷാജി വർഗീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന കസേരയുടെ അടിയിൽ നിന്നും ആയിരം രൂപ കണ്ടെത്തി. നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് ചെയ്യുമെന്ന് വിജിലൻസ് അ ധികൃതർ.