എയ്‌ഡ്‌സ് ബോധവൽക്കരണത്തിന് മാരത്തോൺ മത്സരം

കൽപ്പറ്റ: ആരോഗ്യവകുപ്പിൻ്റെയും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ എച്ച്ഐവി/എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മാരത്തോൺ മത്സരം സംഘടിപ്പിച്ചു. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്തു വെച്ച് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. പ്രിയ സേനൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തിൽ വിവിധ കോളേജുകളിൽ നിന്നായി നൂറിലധികം പേർ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *