ഓവര്‍സിയര്‍ കൂടിക്കാഴ്ച മാറ്റി
മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓഫീസിലേക്ക് ഒക്ടോബര്‍ 18ന് നടത്താനിരുന്ന ഓവര്‍സീയര്‍ കൂടിക്കാഴ്ച ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു.
ലാബ് ടെക്‌നീഷൻ; കൂടിക്കാഴ്ച മാറ്റി
നാഷണല്‍ ആയുഷ് മിഷന്‍ ഒക്ടോബര്‍ 22, 23 തിയതികളില്‍ ലാബ് ടെക്‌നീഷന്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികകളിലേക്ക് നിശ്ചയിച്ച കൂടിക്കാഴ്ച മാറ്റി വെച്ചതായി നാഷണല്‍ ആയൂഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ജില്ലയില്‍ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷന്‍ മോഡല്‍ കോഡ് ഓഫ് കോണ്‍ടാക്ട് നിലവില്‍ വന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച മാറ്റിയത്. പുതുക്കിയ തിയതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും
ശുദ്ധജല വിതരണം തടസ്സപ്പെടും
കല്‍പ്പറ്റ നഗരസഭയുടെ കീഴിലെ സ്വര്‍ഗ്ഗംക്കുന്ന് ശുദ്ധജല സംഭരണിയുടെ ശുചീകരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 19 ന് നഗരസഭാ പരിധിയില്‍ ശുദ്ധജല വിതരണം തടസ്സപ്പെടുത്തുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ഫോറസ്റ്റ് ഡ്രൈവർ; കായിക ക്ഷമതാ പരീക്ഷ
ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (എന്‍സിഎ)(കാറ്റഗറി നമ്പര്‍ .703/21) തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 17, 21 തിയതികളില്‍ പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത അറിയിപ്പ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ എല്ലാ അവശ്യ രേഖകളും അപ്‌ലോഡ് ചെയ്ത് അഡ്മിഷന്‍ ടിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ രേഖ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി അതത് ദിവസങ്ങളില്‍ രാവിലെ 5.30 ന് അഡ്മിഷന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയ കേന്ദ്രത്തില്‍ എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.