മാനന്തവാടി: അസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാമിന്റെ ഭാഗമായി സമ്പൂര്‍ണ്ണത അഭിയാന്‍ പദ്ധതിയുടെ മാനന്തവാടി ബ്ലോക്ക് തല സമാപന പരിപാടിയായ ‘സമാപന്‍ സമാരോഹ്’ പ്രോഗ്രാം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസെം ഹാളില്‍ വെച്ച് നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേഷ് കെ കെ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത് നിര്‍വഹിച്ചു. വയനാട് ഡെപ്യൂട്ടി ഡിസ്ട്രിക്ട് പ്ലാനിംഗ് ഓഫീസര്‍ ശ്രീജിത്ത് കെ എസ് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. സമ്പൂര്‍ണ്ണത അഭിയാന്‍ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനും സാച്ചുറേഷനും സഹായിച്ച ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളേയും പരിപാടിയില്‍ ആദരിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണത അഭിയാന്‍ പദ്ധതിയിലെ സൂചകങ്ങളുടെ സാച്ചുറേഷന്‍ നേടിയതായുള്ള പ്രഖ്യാപനവും പരിപാടിയില്‍ നടത്തി. ചടങ്ങില്‍ മാനന്തവാടി എ ഡി എ വിനോദ് പി ജെ, മാനന്തവാടി ജില്ല മണ്ണ് പരിശോധന ലാബ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ശരണ്യ എം, ഐ സി ഡി എസ് മാനന്തവാടി സി ഡി പി ഒ സിന്ധു പി കെ, ഐ സി ഡി എസ് മാനന്തവാടി അഡീഷണല്‍ സി ഡി പി ഒ ജീജ എം, പൊരുന്നന്നൂര്‍ ഹെല്‍ത്ത് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമേഷ് പി കെ, മാനന്തവാടി അസ്പിരേഷണല്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് സയീദ് വി കെ, അസ്പിരേഷണല്‍ ബ്ലോക്ക് ഫെല്ലോ റോഷന്‍ രാജു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. തിരുനെല്ലി, വെള്ളമുണ്ട, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, എടവക ഗ്രാമ പഞ്ചായത്തുകളെയും ചടങ്ങില്‍ ആദരിച്ചു.