മാനസികാരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ: ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ “ഫോസ ‘ വയനാട് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ലോക മാനസിക ദിനാചരണത്തിൻ്റെ ഭാഗമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഫോസ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ഡോ. യൂസഫലി പരിപാടി ഉദ്ഘാടനം ചെയ്തു. ഇൻഡ്യൻ സൈക്യാട്രി സൊസൈറ്റി കേരളാ സെക്രട്ടറിയും പ്രശസ്ത മന:ശാസ്ത്ര വിദഗ്ദനുമായ ഡോ. അനീസ് അലീ മുഖ്യപ്രഭാഷണം നടത്തി. വയനാട് ജില്ലാ ചാപ്റ്റർ പ്രസിഡൻ്റ് എം. മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി സി.പി. അബ്ദുൾ സലാം, വി.എ. മജീദ്, അഡ്വ. എം.സി.എം. ജമാൽ, അഡ്വ. കാതിരി അബ്ദുൾ റഹ്മാൻ, കടവൻ മൊയിൻ, ഡോ. സ്വയാ നാസർ, ജി.എച്ച് എസ് .എസ് . കാക്കവയൽ ഹെഡ് മാസ്റ്റർ സുനിൽ കുമാർ, കെ. ഷാഹിന എന്നിവർ സംസാരിച്ചു.

അംഗങ്ങൾക്ക് പുറമെ മുണ്ടക്കൈ ചൂരൽമല ദുരിത ബാധിതർക്ക് വേണ്ടി ഫോസ നിയോഗിച്ചിട്ടുള്ള സോഷ്യൽ ഫെസിലിറ്റേറ്റർമാർ, കൽപ്പറ്റ മുനിസിപ്പൽ പരിധിയിൽ താൽക്കാലികമായി താമസിക്കുന്ന ചൂരൽമല നിവാസികളും ബോധവൽക്കരണ പരിപാടിയിൽ സംബന്ധിച്ചു. പി. എച്ച്.ഡി. കരസ്ഥമാക്കിയ ഫോസാ അംഗംകൂടിയായ സ്വായാ നാസറിനെ ചടങ്ങിൽ ആദരിച്ചു. ഡോ. പി. നൗഷാദ് സ്വാഗതവും സി കെ. സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *