കൽപ്പറ്റ: കേരള വനം വന്യജീവി വകുപ്പ്-സൗത്ത് വയനാട് എഫ് ഡി എ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെ സഹായത്തോടെ പൊഴുതന പഞ്ചായത്ത് വൃന്ദാവന്‍ എല്‍ പി സ്‌കൂളില്‍ സുഗന്ധഗിരി ആദിവാസി വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പില്‍ 250 ഓളം പേര്‍ പങ്കെടുത്തു. ക്യാമ്പിന്റെ ഉദ്ഘാടനം വായനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വഹിച്ചു. ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് കെ രാമന്‍, ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍, ഡോ. ഹേമ ഫ്രാന്‍സിസ്, ഡോ. വേണുഗോപാല്‍ ബി, ഡോ. രാജേഷ് കുമാര്‍ എം പി , ഹെഡ് മിസ്ട്രസ് രുഗ്മിണി, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ഹാഷിഫ് എന്നിവര്‍ സംസാരിച്ചു. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന 35 ഓളം ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമായിരുന്നു.