സംരംഭകരെ ആദരിച്ചു
പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് ജനറല്‍ മാനേജര്‍ എ. ഭുവനേശ്വരി സന്ദര്‍ശിച്ചു. സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി സംരംഭം നടത്തുന്ന റുബീന (ടി3 പിക്കിള്‍സ് പടിഞ്ഞാറത്തറ), പി.ആര്‍ അക്ഷര (ഫാബ്രിക് സൂ കേണിച്ചിറ) നിഷില (നിഷിലാസ് മേക് ഓവര്‍ കാര്യമ്പാടി), ഫസീല (ടേസ്റ്റ് ബഡ്‌സ് മുട്ടില്‍) പ്രദീപ്കുമാര്‍ (ന്യൂ ജി മൊബൈല്‍സ് മേപ്പാടി) എന്നിവരെ ആദരിച്ചു. ജനറല്‍ മാനേജര്‍ ടി. ശിവദാസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ സുരേഷ് വാക്കീല്‍, ആര്‍. സെന്തില്‍ കുമാര്‍, റീജണല്‍ മാനേജര്‍ എ.കെ റിതേഷ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്.സോമസുന്ദരം, എസ്.ബി.ഐ ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഗവ എന്‍ജിനീയറിങ് കോളേജിൽ ബിരുദ ദാനം ഉദ്ഘാടനം ചെയ്തു
വയനാട് ഗവ എന്‍ജിനീയറിങ് കോളേജില്‍ ആദ്യ ബിരുദദാന പരിപാടി സംഘടിപ്പിച്ചും. 2024 ബാച്ചിന്റെ ബിരുദദാനം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. പി.ആര്‍ ഷാലിജ് ഉദ്ഘാടനം ചെയ്തു. കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. വി. എസ് അനിത, കോഴിക്കോട് എന്‍.ഐ.ടി കോളേജ് പ്രൊഫസര്‍ ഡോ വി. സജിത്ത്, കോഴിക്കോട് ജി.ഇ.സി പ്രിന്‍സിപ്പാള്‍ ഡോ. ഇ.എ ജാസ്മിന്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം. രാജേഷ്, ഡോ. പി രമേഷ് കുമാര്‍, പി.ടി.എ പ്രതിനിധികള്‍, അലുമിനി അസോസിയേഷന്‍ ഭാരവാഹികള്‍, യു.ജി, പി.ജി ഡീന്‍, വകുപ്പ് മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
നിധി ആപ്‌കെ നികാത്ത്: ബോധവത്ക്കരണ ക്യാമ്പ്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നിധി ആപ്‌കെ നികാത്ത് സുവിധ സമാഗം എന്ന പേരില്‍ ബോധവത്ക്കരണ ക്യാമ്പും ഔട്ട് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. പൊഴുതന ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഒക്ടോബര്‍ 28 ന് രാവിലെ 9 ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ https://tinyurl.com/4n 6zbx58 ലിങ്കില്‍ സ്‌പോട്ട് രജിസ്റ്റര്‍ ചെയ്യണം.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലേക്ക് അപേക്ഷിക്കാം
കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലേക്ക് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ www.cochinshipyard.in മുഖേന അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനിക ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 04936 202668.
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: ജില്ലയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് മൂന്ന് പേർ
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് മൂന്ന് സ്ഥാനാര്‍ത്ഥികള്‍. ജാതിയ ജനസേവ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദുഗ്ഗിറാല നാഗേശ്വര റാവൂവാണ് ഇന്ന് (ഒക്ടോബര്‍ 22) ജില്ലാ ഭരണാധികാരി ഡി.ആര്‍ മേഘശ്രീക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഒക്ടോബര്‍ 25 വരെ നാമനിര്‍ദേശ പത്രിക നല്‍കാം. സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28 ന് നടക്കും. ഒക്ടോബര്‍ 30 ന് വൈകിട്ട് മൂന്നിനകം നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു
ലോക്‌സഭ ഉപതിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് എം.സി.സി പരാതി പരാഹാരത്തിന് ജില്ലയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കളക്ടറേറ്റില്‍ ജില്ലാ അടിയന്തര കാര്യ നിര്‍വഹണ വിഭാഗത്തിലാണ് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. എ.ഡി.എം പി.എം കുര്യനാണ് കണ്‍ട്രോണ്‍ റൂം നോഡല്‍ ഓഫീസര്‍. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ 04936 204210 നമ്പറില്‍ അറിയിക്കാം.
ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി
വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ച എസ്.എസ്.ടി, എം.സി.സി, എഫ്.എസ്.ടി, വി.വി.ടി, വി.എസ്.ടി ചാര്‍ജ്ജ് ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് എക്സ്പെന്റിച്ചര്‍ ഒബ്സര്‍വ്വര്‍മാര്‍, അക്കൗണ്ടിംഗ് ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. കളക്ടറേറ്റ് ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന പരിശീലനത്തിന് മാനേജ്മെന്റ് നോഡല്‍ ഓഫീസര്‍ ബി.സി ബിജേഷ് കെ.എ.എസ് നേതൃത്വം നല്‍കി. ഉമറലി പാറച്ചോടന്‍ ക്ലാസെടുത്തു.