അഖിലേന്ത്യാ മെത്രാൻ സമിതിയുടെ നിർദ്ദേശപ്രകാരം പള്ളികളിൽ ഐക്യദാർഢ്യ ദിനാചരണം നടത്തി.
മണിപ്പൂർ സംഘർഷങ്ങൾക്കെതിരെ സമാധാനത്തിനായി കത്തോലിക്ക സഭയിലെ
പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. സഭയിലെ അൽമായ സംഘനകളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും ഐക്യദാർഡ്യ സദസ്സും നടത്തി.
പാരീഷ് കമ്മിറ്റികളുടെയും കത്തോലിക്കാ കോൺഗ്രസ്, കെ.സി.വൈ.എം. ,ചെറുപുഷ്പ മിഷൻ ലീഗ്,
മാതൃ വേദി, വിൻസൻ്റ് ഡി പോൾ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ വ്യത്യസ്തമായ പരിപാടികളാണ് നടത്തിയത്. ചില പള്ളികളിൽ ഒരാഴ്ചത്തെ പ്രാർത്ഥനാ യജ്ഞവും നടക്കുന്നുണ്ട്.
പ്രതിഷേധം. പള്ളികളിൽ എ.കെ.സി.സി. ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.
കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ കേന്ദ്ര നേതൃത്വത്തിൻ്റെ ആഹ്വാന പ്രകാരം എല്ലാ യൂണിറ്റുകളിലും ഒപ്പുശേഖരണവും നടക്കുന്നുണ്ട് .മണിപ്പൂരിൽ സംഘർഷം നിയന്ത്രിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഭീമ ഹർജി സമർപ്പിക്കാനാണ് ഒപ്പുശേഖരണം നടത്തുന്നത്.