കൽപ്പറ്റ: കേരള സ്കൂൾ കായികമേളയോടനുബന്ധിച്ച് ഒളിമ്പിക്സ് മാതൃകയിൽ ലോകചരിത്രത്തിലാദ്യമായി കേരള സ്കൂൾ കായിക മേള ദീപശിഖ പ്രയാണത്തിന് നവംബർ 2 നു രാവിലെ 9 മണിക്ക് കൽപ്പറ്റ എസ് കെ എം ജെ സ്കൂളിൽ സ്വീകരണം നല്കി. സ്കൂളിലെ എൻ സി സി, സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി, എൻ എസ് എസ് തുടങ്ങിയ യൂണിറ്റുകളിൽ അംഗങ്ങളായ വിദ്യാർത്ഥികൾ ബാൻ്റ് മേളത്തോടെ അണിനിരന്നു സ്കൂൾ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ ബഹുമാനപ്പെട്ട ജില്ലാ കളക്ടറിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങി. കൊച്ചിയിൽ നടക്കുന്ന സംസ്ഥാന കായികമേളയിൽ ജില്ലയിൽ നിന്ന് പങ്കെടുക്കുന്ന രണ്ടായിരത്തോളം വരുന്ന കുട്ടികൾക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ജേഴ്സിയുടെ പ്രകാശനം ബഹുമാനപ്പെട്ട കളക്ടർ ഡി ആർ മേഘശ്രീ നിർവഹിച്ചു. ബഹുമാനപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്ര വ്യാസ് വി എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സ്കൂൾ കായികമേള കൊച്ചി 24 ന്റെ ഭാഗ്യചിഹ്നമായ തക്കുടു കുട്ടികൾക്ക് ആവേശമായി. ഇൻക്ലൂസീവ് ഒളിമ്പിക്സിന് പ്രാധാന്യം നൽകി എന്ന നിലയിലും ഈ വർഷത്തെ കായികമേള ശ്രദ്ധേയമാണ്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, വിദ്യാഭ്യാസ ജോയിൻറ് ഡയറക്ടർ അബൂബക്കർ, ഡയറ്റ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ, ഡി പി സി അനിൽകുമാർ, വിദ്യാകിരൺ കോർഡിനേറ്റർ വിൽസൺ,ബത്തേരി എ ഇ ഓ ഷിജിത ബി ജെ, വൈത്തിരി എ ഇ ഓ ജോയ് വി സ്കറിയാ, സ്കൂൾ പിടിഎ പ്രസിഡൻ്റ് ബിനി സതീഷ്, എച്ച് എം ഇൻ ചാർജ് എഡി പ്രവീൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രസ്തുത പരിപാടിക്ക് ഡി ഇ ഓ ശരത് ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.