മാനന്തവാടി: ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന നൂറ് കണക്കിന് സൺഡേ സ്കൂളുകളിൽ നിന്ന് ഏറ്റവും മികച്ച സൺഡേ സ്കൂളിന് എംജെഎസ്എസ്എ അസോസിയേഷൻ തലത്തിൽ ഏർപ്പെടുത്തിയ ബെസ്റ്റ് സൺഡേ സ്കൂൾ എന്ന സുവർണ നേട്ടം കരസ്ഥമാക്കിയ മാനന്തവാടി സെൻ്റ് ജോർജ് സൺഡേ സ്കൂളിനെ ഇടവക ആദരിച്ചു. `സഫലം സുവർണ്ണ നേട്ടത്തിന് സ്നേഹാദരവ്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി എംജെഎസ് എസ്എ സെക്രട്ടറി ടി.വി. സജീഷ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി സൺഡേ സ്കൂളിലെ മുഴുവൻ അധ്യാപകരേയും യൂത്ത് അസോസിയേഷൻ പുരസ്കാരം നൽകി ആദരിച്ചു. ഡിസ്ട്രിക്ട് ഭദ്രസന ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു. എഡിഎം എൻ.ഐ. ഷാജു മുൻ വികാരിമാർക്ക് സ്നേഹോപഹാരം സമ്മാനിച്ചു. ചടങ്ങിൽ ട്രസ്റ്റി രാജു അരികുപുറത്ത്, സെക്രട്ടറി റോയ് പടിക്കാട്ട്, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ. എം. ഷിനോജ് കോപ്പുഴ, ഷെവലിയാർ കെ.പി. മത്തായി, സൺഡേ സ്കൂൾ ഭദ്രാസന സെക്രട്ടറി ജോൺ ബേബി, കേന്ദ്ര കമ്മിറ്റി അംഗം എം.വൈ. ജോർജ്, ഡിസ്ട്രിക് ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ്, പ്രധാനാധ്യാപകൻ വർഗീസ് വലിയപറമ്പിൽ, ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. എൽദൊ മനയത്ത്, ഫാ. ഷിൻസൺ മത്തോക്കിൽ, ഫാ. അനൂപ് ചാത്തനാട്ടുകുടി, ബേബി മേച്ചേരി പുത്തൻപുരയിൽ, ഷിജോ സണ്ണി, അന്നമ്മ കുറ്റിത്തോട്ടത്തിൽ, ഷാജി മൂത്താശ്ശേരി എന്നിവർ പ്രസംഗിച്ചു. അനുമോദന യോഗത്തിന് ശേഷം സ്നേഹ വിരുന്നും നടന്നു.