കൽപ്പറ്റ: ലോക പ്രമേഹ- ശിശുദിനത്തോടനുബന്ധിച്ച് കമ്പളക്കാട് ആരോഗ്യ ഹോസ്പിറ്റലും നവോദയ ഗ്രന്ഥശാലയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും മുത്തശ്ശി – മുത്തശൻമാർക്കും, പേരകുട്ടികൾക്കും കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. ഐ സീൻ അക്ബർ, അമൽ മുഹമ്മദ്, അസാൻ ആദം എന്നിവർ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി. ആരോഗ്യ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് സാജിദ് ഉദ്ഘാടനം ചെയ്തു. നവോദയ ഗ്രന്ഥശാലാ വൈസ് പ്രസിഡൻ്റ് അബ്ദുൾ റഹിമാൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ ഹോസ്പിറ്റൽ പ്രമേഹ രോഗ വിദ്ഗധൻ ഡോ. മുഹമ്മദ് റാസിഫ്, ഹൃദ്രോഗ വിദഗ്ധൻ ഡോ. സന്തോഷ് നാരായണൻ, ആരോഗ്യ ഗ്രൂപ്പ് ബി.ഡി.എം. ടി.വി. രവീന്ദ്രൻ, ആരോഗ്യ ഗ്രൂപ് , എ. ജി. എം. എം. പി മുഹമ്മദ് ഷൈജൽ എന്നിവർ സംസാരിച്ചു.