മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ധനസഹായം വിതരണം ചെയ്തു

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽപ്പെട്ട നാൽപ്പത് കുടുംബങ്ങളിലേക്ക് കേരളത്തിലെ ഡന്റിസ്റ്റുമാരുടെ സംഘടന ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ (ഐ.ഡി.എ.) കേരള ബ്രാഞ്ച് ധനസഹായം നൽകി. അസോസിയേഷൻ്റെ കേരളത്തിലെ അംഗങ്ങൾ സ്വരൂപിച്ച തുക അവരുടെ ജീവനോപാദികൾ കണ്ടെത്തുന്നതിനു ‘കൈത്താങ്ങ്’ എന്ന പദ്ധതി യിലൂടെയാണ് വിതരണം ചെയ്തത്. ദുരിതബാധിതരുടെ ഉപജീവനത്തിൻ്റെ ആവശ്യകതയെ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തീരെഞ്ഞെടുത്തത്. കുടുംബത്തിലെ വിവിധ രോഗാവസ്ഥ ഉള്ളവർക്ക് പ്രധമ പരിഗണന നൽകിയിരുന്നു. കൽപ്പറ്റ എം.എൽ.എ ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്ത പരിപാടി ഐ.ഡി.എ കേരള പ്രസിഡന്റ് ഡോ.ടെറി തോമസ് അധ്യക്ഷത വഹിച്ചു.

സമയോചിതമായ സഹായത്തിലൂടെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള ഐഡിഎ കേരളയുടെ പ്രതിബദ്ധത ഈ സംരംഭം എടുത്തുകാണിക്കുന്നു എന്ന് ടി സിദ്ദിഖ് എം.എൽ.എ പറഞ്ഞു. ഐഡിഎ കേരള സെക്രെട്ടറി ഡോ.ദീബു പി.മാത്യു, ഐഡിഎ വയനാട് പ്രസിഡൻ്റ് ഡോ. ഷാനവാസ് പള്ളിയാൽ, സെക്രട്ടറി അനീഷ് ബേബി, ഡോ.രഞ്ജിത്ത് സി.കെ, ഡോ.ഷാനി ജോർജ്, ഡോ. ഫ്രൻസ് ജോസ്, ഡോ.രാജേഷ് ടി ജോസ്, ഡോ.സനോജ് പി.ബി, നജീബ് കാരാടൻ, സഞ്ജു ചൂരൽമല, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *