കൽപ്പറ്റ: വീട്ടമ്മമാർക്കായി സംഘടിപ്പിച്ച പാചക മത്സരത്തിൽ രുചികരമായ പായസമാണ് മത്സരാർത്ഥികൾ തയ്യാറാക്കിയത്. നമ്മുടെ അടുക്കള നമ്മുടെ ഉത്തരവാദിത്വം എന്ന പ്രമേയവുമായി രാജ്യവ്യാപകമായി ഭാരത് ഗ്യാസ് നടത്തിയ സുരക്ഷാ ബോധത്തിൻ്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ഇരുപത്തഞ്ചോളം മത്സരാർത്ഥികൾ പാചക മത്സരത്തിൽ പങ്കെടുത്തു. വിജയികളായ റെസീന ടി സന്തോഷ് (ഒന്നാം സ്ഥാനം) , ജയന്തൻ . എൻ (രണ്ടാം സ്ഥാനം), ലിജ മോൾ ടി.ജെ ( മൂന്നാം സ്ഥാനം) എന്നിവർക്ക് സച്ചിൻ കർച്ചി ഏക്നാഥ് (അസിസ്റ്റൻ്റ് മാനേജർ സെയിൽസ് ( എൽ.പി.ജി) ഭാരത് ഗ്യാസ് ) സമ്മാനങ്ങൾ നൽകി.
ലിസി സണ്ണി ചെറിയ തോട്ടം, മാത്യൂ സണ്ണി ചെറിയ തോട്ടം, സി.എം. സണ്ണി ചെറിയ തോട്ടം എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള ഇൻഡ്യൻ ഓയിൽ, ഭാരത് പെട്രോളിയം, എച്ച് പി, എന്നീ കമ്പനികൾ സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.