സുരക്ഷ ‘2023’ പട്ടാണിക്കുപ്പ് വാർഡിനെ അനുമോദിച്ചു

പുൽപ്പള്ളി: സുരക്ഷ 2023 പദ്ധതി ആദ്യമായി പൂർത്തീകരിച്ച മുള്ളൻ കൊല്ലി പഞ്ചായത്തിലെ 18-ാം വാർഡായ പട്ടാണി കൂപ്പ് വാർഡ് മെമ്പർ ജിസ്റ മുനീറിനെ കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡോ.രേണു രാജ് ഐ എ എസ് ഉപഹാരം നൽകി അനുമോദിച്ചു. ഈ പദ്ധതി പൂർത്തികരിച്ച ആദ്യ വാർഡാണ് പട്ടാണിക്കൂപ്പ് വാർഡ് 18 . ഈ വാർഡിലെ 18 വയസ്സിനും 70 നും ഇടയിലുള്ള മുഴുവൻ കുടുംബങ്ങളെയും രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്. വാർഡിലെ 13 പട്ടിക വർഗ്ഗ കുടുംബങ്ങളടക്കം 300 ഓളം കുടുംബങ്ങളാണ് സുരക്ഷയുടെ ഭാഗമായി അപകട ഇൻഷുറൻസ് പരിരക്ഷ നേടിയത്. വാർഡിലെ എല്ലാ കുടുംബങ്ങൾക്കും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. മുള്ളൻ കൊല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കൂടിയാണ് ജിസ്റ മുനിർ ആച്ചിക്കുളം.

Leave a Reply

Your email address will not be published. Required fields are marked *