വൈത്തിരി: കോളിച്ചാലിൽ മേലേപൊടിയൻ നജ്മുദ്ധീന്റെ വീടിന് മുകളിലേക്കാണ് കരിങ്കൽ ഭിത്തി ഇടിഞ്ഞ് വീണത്. ഇന്ന് പുലർച്ചെ മുന്നരയോടെയാണ് സംഭവം. വീടിന്റെ സിറ്റൗട്ടും, ചുമരും ഭാഗികമായി തകർന്നു. സ്വകാര്യ വ്യക്തി റോഡ് നിർമ്മിക്കാനായി കെട്ടിയ കരിങ്കൽ ഭിത്തിയാണ് ഇടിഞ്ഞ് വീണത്. നിർമ്മാണ ഘട്ടത്തിൽ തന്നെ അപകടാവസ്ഥയെക്കുറിച്ച് വീട്ടുകാർ പരാതിപ്പെട്ടിട്ടും അത് അവഗണിച്ചാണ് നിർമ്മാണം നടത്തിയതെന്നാക്ഷേപമാണ് ഉയരുന്നത്.