വഴി യാത്രക്കാരായ ദമ്പതികളുടെ മേൽ കാർ ഇടിച്ചു കയറി; 2 പേർക്ക്പരിക്ക്

പുൽപ്പള്ളി: പുൽപ്പള്ളി താഴെ ചെറ്റപ്പാലത്താണ് അപകടം. അപകടത്തിൽ പുൽപ്പള്ളി ബീവറേജ് ഔട്ട് ലറ്റ് ജീവനക്കാരൻ ചെറ്റപ്പാലം ചെറുകുന്നേൽ ബാബു (45), ഭാര്യ ഷിജി (42) എന്നിവർക്കാണ് പരിക്ക്. വഴിയാത്രക്കാരായ ഇവരുടെ മേൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറുകയായിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 9 ഓടെ യായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *