മാനന്തവാടി: മാനന്തവാടി നഗരസഭ കൃഷിഭവൻ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ ആധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ കുരുമുളക് വള്ളി പച്ചക്കറി വിത്ത് പാക്കേറ്റ് എന്നിവയുടെ വിതരണോദ്‌ഘാടനം നിർവഹിച്ചു. പദ്ധതി വിശദീകരണം കൃഷി ഓഫീസർ ആര്യ കെ എസ് ചെയ്തു, കൂടാതെ ചടങ്ങിൽ കൗൺസിലർമാരായ വിപിൻ വേണുഗോപാൽ, പി വി മൂസ, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളിൽ എന്നിവർ സംസാരിച്ചു. കർഷകർ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.