മാനന്തവാടി: വയനാട് എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസ്സിലെ സ്റ്റാഫ് കോട്ടേഴ്‌സിനെ സമീപം മണ്ണിടിഞ്ഞു.
കോളേജ് ഗ്രൗണ്ടിൽ നിന്നും സ്റ്റാഫ് കോർട്ടേഴ്സിലേക്ക് പോകുന്ന വഴിയിലെ സംരക്ഷണ ഭിത്തി ഉൾപ്പെടുന്ന തിണ്ടാണ് ഭാഗികമായി ഇടിഞ്ഞു വീണത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സ്റ്റാഫ് കോർട്ടേഴ്‌സ് ഭാഗമായതിനാൽ ഈ ഭാഗത്ത് വിദ്യാർത്ഥികൾ എത്തിപ്പെടാറില്ല.
ക്യാമ്പസ്സിൽ 2018 ലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട് .