സ്പ്ലാഷ് 23: മഡ് ഫെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ വൻ പങ്കാളിത്തം

ബത്തേരി: സ്പ്ലാഷ് 23 മഴമഹോത്സവത്തിൻ്റെ ഭാഗമായ മഡ് ഫെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ബത്തേരി സപ്ത റിസോർട്ട് വയലിൽ നടന്ന ബത്തേരി താലൂക്ക് തല മഡ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ വൻ ടീമുകളുടെ പങ്കാളിത്തം. മഡ് ഫെസ്റ്റിൻ്റെ ‘
രണ്ടാം ദിനമായ വ്യാഴാഴ്ച 16 ടീമുകളാണ് മത്സരിച്ചത്.മഡ് ഫെസ്റ്റിൻ്റെ ഭാഗമായ മഡ് ഫുട്ബോളിൻ്റെ താലൂക്ക് തല മത്സരങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഏഴാം തിയതി വൈത്തിരി താലൂക്ക് തല മത്സരം കാക്കവയലിൽ നടക്കും. ശനിയാഴ്ച സർക്കാർ വകുപ്പുകൾ, മാധ്യമ പ്രവർത്തകർ, വയനാട് ടൂറിസം ഓർഗനൈസേഷൻ എന്നിവർ ചേർന്നുള്ള സൗഹൃദ മത്സരം കാക്കവയലിൽ നടക്കും. ഒമ്പതാം തിയതി രാവിലെ ഒമ്പത് മണി മുതൽ കാക്കവയലിൽ മഡ് ഫുട്ബോൾ സംസ്ഥാന തല മത്സരം നടക്കും. മൂന്ന് മണിക്ക് ചെളിയിൽ വടംവലി മത്സരവും പത്താം തിയതി ബത്തേരി സപ്ത റിസോർട്ടിന് സമീപം വൈകുന്നേരം നാല് മണിക്ക് അമ്പെയ്ത്ത് പ്രദർശന മത്സരവും നടക്കും .

ജൂലൈ 13-ന് രാവിലെ 10 മണി മുതൽ പെരുന്തട്ടയിൽ എം.ടി.ബി. മത്സരങ്ങളും 14-ന്. കർലാട് തടാകത്തിൽ കയാക്കിംഗ് മത്സരവും ഉണ്ടാകും.. 14-ന് നടക്കുന്ന ഡെസ്റ്റിനേഷൻ റൈഡിന് ശേഷം മ്യൂസിക് ഷോ ഉണ്ടാകും. ഇന്ന് ബത്തേരി സപ്ത റിസോർട്ട് വയലിൽ നടന്ന ബത്തേരി താലൂക്ക് തല മഡ് ഫുട്ബോൾ മത്സരങ്ങൾ ബത്തേരി നഗരസഭാ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.വി. പ്രഭാത്
അധ്യക്ഷത വഹിച്ചു. വയനാട് ഡി.ടി.പി.സി.സെക്രട്ടറി കെ.ജി.അജീഷ്,
വയനാട് ടൂറിസം ഓർഗനൈസേഷൻ
ജനറൽ സെക്രട്ടറി സി.പി.ഷൈലേഷ്,
ഔട്ട് ഡോർ ഇവൻ്റസ് കോഡിനേറ്റർ പ്രദീപ് മൂർത്തി, വയനാട് ടൂറിസം ഓർഗനൈസേഷൻ വൈസ് പ്രസിഡണ്ട് സി.സി. അഷ്റഫ് ,ജോയിൻ്റ് സെക്രട്ടറി ബിജു തോമസ്, ട്രഷർ പി.എൻ.ബാബു വൈദ്യർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ മുഹമ്മദ് സലിം തുടങ്ങിയവർ സംസാരിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ആരോഗ്യ ഗ്രൂപ്പ് ഓഫ് ക്ലിനിക്സ് ആൻ്റ് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ സഹായം ഏർപ്പെടുത്തിയിട്ടുണ്ട്. കൈനാട്ടി ബ്രാഞ്ച് മാനേജർ ജ്യോതിഷ് പോളിൻ്റെയും മാനേജർ അഭിലാഷ് ഡേവിഡിൻ്റെയും നേതൃത്വത്തിൽ എലിപ്പനി പ്രതിരോധ ഗുളികകളും വിതരണം ചെയ്തു..

മൺസൂൺകാല വിനോദ സഞ്ചാരം ജില്ലയിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ വയനാട് ടൂറിസം ഓർഗനൈസേഷൻ നടത്തിവരുന്ന സ്പ്ലാഷ് മഴ മഹോത്സവം ജില്ലയിൽ ജനകീയമാക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വയനാട് മഡ് ഫെസ്റ്റ്-2023 സംഘടിപ്പിക്കുന്നത്. ഇന്ത്യ ടൂറിസം, കേരള ടൂറിസം, ജില്ലാ സ്പോർട്സ് കൗൺസിൽ, മഡ്ഡി ബൂട്ട്സ് വെക്കേഷൻസ് എന്നിവരുടെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ജൂലൈ 5 മുതൽ 15 വരെയാണ് വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിലും വയനാട് മഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *