കബളക്കാട്: പച്ചിലക്കാട് ജംഗഷനിൽ കൂറ്റൻ മരം കടപുഴകി വീണു. വിദ്യാർഥികളും നാട്ടുകാരും ഇല്ലാത്തത് വൻ ദുരന്തം ഒഴിവായി. പനമരം പച്ചിലക്കാട് പ്രധാന റോഡിലാണ് കൂറ്റം മരം ഇന്ന് രാവിലെ 11.30 തോടെ പെടുന്നനെ മരം വീണത്. സ്കുളുകൾക്ക് അവധിയായതിനാലും ജനബാഹുല്യം ഇല്ലാത്തതിനാലുമാണ് വൻ ദുരന്തം ഒഴിവായത്. ഇത്തരത്തിൽ നിരവധി മരങ്ങൾ ഏര നെല്ലൂർ മുതൽ കണിയാമ്പറ്റ റോഡരികിൽ സ്ഥിതി ചെയ്യുന്നുണ്ട്. പനമരം കല്പറ്റ കോഴിക്കോട് ഭാഗങ്ങളിലെ പ്രധാന റോഡയതിനാൽ യാത്രക്കാരും നിരവധി വാഹനങ്ങളും ഇതിലൂടെ കടന്ന് പോകുന്നത്. കാലവർഷവും, കാറ്റും ശക്തമായതോടെ ഇത്തരം അപകടങ്ങളും നിരവധിയിടങ്ങളിൽ നടന്നതായിട്ടാണ് അറിവ്. കല്പറ്റ ഫയർഫോഴ്സ്, പച്ചിലക്കാട് സന്നദ്ധ സംഘടന പ്രവർത്തകരും ചേർന്നാണ് മരം മുറിച്ച് നീക്കിയത്.