അനധികൃത മദ്യവില്പന നടത്തിയയാൾ കേണിച്ചിറ പോലീസിൻ്റെ പിടിയിൽ

കേണിച്ചിറ: കേണിച്ചിറ ആശാൻ കവലയിൽ നിന്നും അനധികൃത വിദേശ മദ്യ വിൽപ്പനയ്ക്കിടെ ഒരാളെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. കേണിച്ചിറ പാടിയമ്പം വെട്ടിക്കൊമ്പിൽ ജിജോയെയാണ് മൂന്ന് ലിറ്റർ വിദേശ മദ്യവുമായി കേണിച്ചിറ സി ഐ ശശിധരനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *