കൽപ്പറ്റ: കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ആദിവാസി വിരുദ്ധ നിലപാടുകൾക്കെതിരെ കേരള ആദിവാസി കോൺഗ്രസ് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് വിവിധ വിഷയങ്ങൾ ഉന്നയിച്ച് കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തിയത്. ആദിവാസി ഭൂ വിതരണം ,പട്ടികവർഗ്ഗ ഭവന പദ്ധതി, മറ്റ് ആനുകൂല്യങ്ങൾ, പെൻഷൻ തുടങ്ങിയ വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ തികഞ്ഞ അനാസ്ഥയാണ് ഗോത്ര സമൂഹത്തോട് കാണിക്കുന്നതെന്ന് ആരോപിച്ചായിരുന്നു സമരം.
നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചിന് ശേഷം നടന്ന ധർണ്ണ
കെ പി സി സി മെമ്പർ കെ എൽ പൗലോസ് ഉദ്ഘാടനം ചെയ്തു .ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വി അനന്തൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എടക്കൽ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് കെ ആർ ബാലൻ, സംസ്ഥാന സെക്രട്ടറി അച്ചപ്പൻ കുറ്റിയോട്ടിൽ, ജില്ലാ കമ്മിറ്റി അംഗം ഗിരിജാ കൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉഷ വിജയൻ, മീനാക്ഷി രാമൻ, മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് ടി.കെ. ഗോപി, ഷീല, വി.ആർ.ബാലൻ. എന്നിവർ സംസാരിച്ചു