ഗ്രീന്‍ബോര്‍ഡുകള്‍ കൈമാറി


വാകേരി: വാകേരി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 1 കോടി കിഫ്ബി ഫണ്ടില്‍ നിര്‍മ്മിച്ച കെട്ടിടത്തിലെ ക്ലാസ് മുറികളിലേക്കാവശ്യമായ ഗ്രീന്‍ ബോര്‍ഡുകള്‍ 1992 എസ് എസ് എല്‍ സി ബാച്ച് പൂര്‍വവിദ്യാര്‍ത്ഥികള്‍ നല്‍കി. സ്കൂളില്‍ നടന്ന ചടങ്ങില്‍ പൂര്‍വവിദ്യാര്‍ത്ഥിസംഘടന പ്രതിനിധികളായ വിനു എം ജി, സാബു എം എസ്, ഡോ. ബിജു കെ കെ, ഷൈജു പി ജി, ജിന്‍സ് എന്‍ ജെ, ജയന്തി പി ജെ, മനോജ് സി ഡി എന്നിവരുടെ നേതൃത്വത്തില്‍ കൈമാറി. ബോര്‍ഡുകള്‍ സീനിയര്‍ അധ്യാപികയായ രാജമ്മ സി സി ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *