കൽപ്പറ്റ: വയനാടിൻ്റെ ഭാവി കാർഷിക മേഖലക്കൊപ്പം ടൂറിസം മേഖല കൂടിയാണന്ന് കലക്ടർ ഡോ.രേണു രാജ്. അതിവേഗം വളരുന്ന വയനാടിൻ്റെ ടൂറിസം മേഖലയുടെ സുസ്ഥിര വികസനത്തിന് കരുത്ത് പകരുന്നതാണ് സ്പ്ലാഷ് മഴ മഹോത്സവമെന്നും കലക്ടർ പറഞ്ഞു. പത്ത് ദിവസമായി വയനാടിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്നു വന്ന സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായി കൽപ്പറ്റ പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ രണ്ട് ദിവസത്തെ സംഗീത വിരുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടർ .
കോവിഡിന് ശേഷം ആഭ്യന്തര- വിദേശ വിനോദ സഞ്ചാരികൾ വയനാട്ടിലേക്ക് കൂടുതലായി എത്തിയിട്ടുണ്ടന്നും ഏത് സീസണിലും വയനാട്ടിലേക്ക് വരാമെന്ന സന്ദേശം ലോകത്തിന് നൽകിയ മഴ മഹോത്സവം ആ അർത്ഥത്തിൽ വയനാടിൻ്റെ ടൂറിസത്തിന് പ്രതീക്ഷ നൽകുന്നതാണന്നും കലക്ടർ പറഞ്ഞു.