സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക്സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ അനുഭവപ്പെടാന്‍ സാധ്യത. മഴ അതിശക്തമാക്കുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ചൊവ്വ, ബുധന്‍, വ്യാഴം എന്നീ മൂന്ന് ദിവസങ്ങളിലാണ് നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഒരു സ്ഥലത്തും അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. 17, 18, 20 തീയതികളില്‍ കേരളതീരത്ത് അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്.നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ടാണ്. അതേസമയം, വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാലും, കടലാക്രമണം തുടരുന്ന സാഹചര്യത്തിലും കേരളകര്‍ണാടകലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *