പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

അയര്‍ക്കുന്നം: പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പൊലീസ് പിടിയില്‍. ആലപ്പുഴ നൂറനാട്, പാലമേല്‍ ഭാഗത്ത് പാലാവിള പടീട്ടത്തില്‍ എ.അജയകുമാറി(37)നെയാണ് അറസ്റ്റ് ചെയ്തത്. അയര്‍ക്കുന്നം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.ഇയാള്‍ പെണ്‍കുട്ടിയോട് പ്രണയം നടിക്കുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയുമായിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത അയര്‍ക്കുന്നം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *