യമുനയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു; ഡല്‍ഹിയില്‍ വെള്ളക്കെട്ട് തുടരുന്നു

ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. നിലവില്‍ 205.48 മീറ്ററാണ് യമുനയിലെ ജലനിരപ്പ്. ജലനിരപ്പ് ഇപ്പോഴും അപകടനിലയ്ക്ക് മുകളിലാണ്.ഡല്‍ഹിയിലെ പലഭാഗങ്ങളും വെള്ളക്കെട്ടിലാണ്.വ്യാഴാഴ്ചരാത്രി എട്ടിന് യമുനയിലെ ജലനിരപ്പ് 208.66 മീറ്ററായിരുന്നത് ഞായറാഴ്ച രാവിലെ ഒമ്ബതോടെ 205.98 മീറ്ററായി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഹരിയാണയിലെ യമുനാനഗറിലെ ഹത്‌നികുണ്ഡ് ബാരേജില്‍ നിന്നുള്ള ഒഴുക്കുകുറഞ്ഞതോടെയാണ് യമുനയിലെ ജലനിരപ്പ് കുറഞ്ഞത്. കഴിഞ്ഞ ദിവസം നദിയില്‍ നിന്ന് കുറഞ്ഞു തുടങ്ങിയ വെള്ളം തിങ്കളാഴ്ച രാവിലെയോടെ വീണ്ടും ഉയരുകയായിരുന്നു.വെള്ളം ഇറങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ 10,000 രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പ്രദേശത്ത് ഗതാഗത കുരുക്കും കുടിവെള്ള ക്ഷാമവും രൂക്ഷമായി തന്നെ തുടരുന്നു. രാജ്ഘട്ട്, ഐടിഒയിലെ ചില ഭാഗങ്ങള്‍, യമുന വിഹാറിലെ താഴ്ന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. പ്രളയ ഭീതി ഒഴിയുമ്ബോഴും രോഗങ്ങള്‍ ഉണ്ടാകുമെന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *