ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി റോഡുകള്‍ തടസ്സപ്പെട്ടു. അളകനന്ദ നദിയിലെ അണക്കെട്ടില്‍ നിന്ന് കനത്ത തോതില്‍ വെള്ളം തുറന്നുവിട്ടു.ഇതേ തുടര്‍ന്ന് ഗംഗാ നദി ദേവപ്രയാഗിലും ഹരിദ്വാറിലും അപകടനില മറികടന്നിരിക്കുകയാണ്.അടുത്ത അഞ്ച് ദിവസങ്ങളില്‍ കൂടി ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ “കനത്തതോ അതിശക്തമായതോ ആയ” മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) മുന്നറിയിപ്പുണ്ട്.അതേസമയം ഇന്ന് ഉത്തരാഖണ്ഡിലെ 13 ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഡെറാഡൂണ്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ഉത്തരാഖണ്ഡില്‍ പലയിടത്തും മഴ പെയ്തതിനെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. ഇതേതുടര്‍ന്ന് ബദരീനാഥ് ദേശീയ പാത ഉള്‍പ്പെടെയുള്ള നിരവധി റോഡുകള്‍ തടസ്സപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *