ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത. നിലവില്‍ രൂപപ്പെട്ടിരിക്കുന്നത് ചക്രവാതച്ചുഴിയാണ്. ഇത് ന്യൂനമര്‍ദ്ദമാകാൻ സാധ്യതയുള്ളതിനാലാണ് കേരളത്തില്‍ മഴ ലഭിച്ചേക്കുക. കേരളത്തില്‍ 22ആം തിയ്യതി വരെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്. ഇന്ന് ( ജൂലൈ 19 ) നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 22 വരെയുള്ള മഴ സാധ്യതകള്‍ ഇങ്ങനെയാണ്. വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകള്‍ ഇങ്ങനെ
19-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
20-07-2023 : കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
21-07-2023 : കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
22-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്