യുവാവ് തട്ടിക്കൊണ്ടുപോയ കേസ്; ഏഴംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍

മാനന്തവാടി: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിച്ചതുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടികൊണ്ട് പോയ സംഭവത്തില്‍ ഏഴംഗ ക്വട്ടേഷന്‍ സംഘം തലപ്പുഴയില്‍ പോലീസ് പിടിയിലായി. ഇരിട്ടി നിരങ്ങന്‍ചിറ്റയിലെ അനില്‍കുമാറിനെ തട്ടികൊണ്ട് പോയ ശേഷം തലപ്പുഴയിലെ ഒരു റിസോര്‍ട്ടില്‍ പാര്‍പ്പിച്ച പുന്നാട് സ്വദേശി പി.വി.സുനില്‍കുമാര്‍(34), തില്ലങ്കേരി പള്ള്യംസ്വദേശി രഞ്ചിത്ത്(30), തില്ലങ്കേരി ചാളപറമ്പിലെ വരുണ്‍(30), തില്ലങ്കേരി പടിക്കച്ചാല്‍ സ്വദേശികളായ നിധിന്‍(28), കെ.മനീഷ്(29) കീഴൂര്‍കുന്നിലെ സുരേഷ് ബാബു(38), തലപ്പുഴയില്‍ സൗകര്യങ്ങള്‍ ഒരുക്കികൊടുത്ത മാനന്തവാടി സ്വദേശി പ്രജില്‍ ലാല്‍(26) എന്നിവരെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. തട്ടികൊണ്ടുപോയ അനില്‍കുമാറിനെ പോലിസ് മോചിപ്പിച്ചു. അനിലിന്റെ പേരിലും വിസ വാഗ്ദാനം ചെയ്ത് കബിളിപ്പിച്ച സംഭവത്തില്‍ ഇരിട്ടി പോലിസില്‍ നേരത്തെ പരാതി ഉണ്ട്. തലപ്പുഴയിലെ സ്വകാര്യറിസോര്‍ട്ടില്‍ എത്തിയ സംഘത്തിന്റെ നീക്കത്തെ കൂറിച്ച് സംശയം പ്രകടിപ്പിച്ച റിസോര്‍ട്ട് അധികൃതര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. തലപ്പുഴ പോലിസെത്തി ചോദ്യം ചെയ്തപ്പോഴാണ് തട്ടികൊണ്ടുപോകല്‍ സംഭവം പുറത്താകുന്നത്. ഇരിട്ടി മേഖലയിലുള്ളവരാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഇരിട്ടി പോലിസില്‍ വിവരം അറിയിക്കുകയും പോലിസെത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പടുത്തുകയുമായിരുന്നു. രണ്ട് ദിവസം മുമ്പ് അനിലിനെ തട്ടികൊണ്ട്‌പോയതായി സംശമുണ്ടെന്നും കാണ്‍മാനില്ലെന്നും സഹോദരന്‍ ഇരിട്ടി പോലിസില്‍ പരാതി നല്‍കിയിരുന്നു. വിസയ്ക്ക് പണം നല്‍കി വഞ്ചിക്കപ്പെട്ടയാള്‍ പിടിയിലായവര്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു വെന്നുവെന്ന് പോലിസ് പറഞ്ഞു. പിടിയിലായവരെ മട്ടന്നൂര്‍ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പോലിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *