ഇന്ത്യക്കാര്‍ ഇനി പാസ്‌വേഡ് പങ്കുവെക്കണ്ട..! നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ്‌വേഡ് കുടുംബാംഗങ്ങളെല്ലാത്തവര്‍ക്ക് പങ്കുവെക്കുന്ന ഉദാരമനസ്കര്‍ക്ക് ദുഃഖവാര്‍ത്ത. ഇന്ത്യയിലും പാസ്‌വേഡ് ഷെയറിങ് അവസാനിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. രാജ്യത്ത് പാസ്‌വേഡ് പങ്കിടല്‍ അവസാനിപ്പിക്കുന്ന കാര്യം നെറ്റ്ഫ്ലിക്സ് വ്യാഴാഴ്ചയാണ് അറിയിച്ചത്.

“ഇന്ന് മുതല്‍, വീടിന് പുറത്തുള്ളവരുമായി നെറ്റ്ഫ്ലിക്സ് പങ്കിടുന്ന അംഗങ്ങള്‍ക്ക് ഞങ്ങള്‍ ഈ ഇമെയില്‍ അയയ്ക്കും, ഒരു നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഒരു വീട്ടുകാര്‍ക്ക് ഉപയോഗിക്കാനുള്ളതാണ്. ആ വീട്ടില്‍ താമസിക്കുന്ന എല്ലാവര്‍ക്കും അവര്‍ എവിടെയായിരുന്നാലും അക്കൗണ്ട് ഉപയോഗിക്കാൻ കഴിയും,” – ” – നെറ്റ്ഫ്ലിക്സ് അവരുടെ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു.

വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നെറ്റ്ഫ്ലിക്സ് പാസ്വേഡ് പങ്കുവെക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുകള്‍ വ്യാപകമായി പങ്കുവയ്ക്കുന്നത് സീരീസ്, സിനിമ എന്നിവയ്ക്കായുള്ള കമ്ബനിയുടെ നിക്ഷേപത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

പാസ്വേഡ് പങ്കുവെക്കല്‍ തടയുന്നതിനായി ബോറോവര്‍, ഷെയേര്‍ഡ് അക്കൗണ്ട് ഫീച്ചറുകള്‍ ചില രാജ്യങ്ങളില്‍ നെറ്റ്ഫ്ളിക്സ് പരീക്ഷിക്കുകയുണ്ടായി. ”വീടിന് പുറത്തുള്ളവര്‍ക്ക് അക്കൗണ്ട് പങ്കിടുന്നത് ഇനി സൗജന്യമല്ല, ഇനി മുതല്‍ അധിക അംഗ സ്ലോട്ടിന് പ്രതിമാസം $7.99 അധികമായി നല്‍കണം”. – നെറ്റ്ഫ്ലിക്സ് അമേരിക്കയിലെയും യൂറോപ്പിലെയും യൂസര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ഇങ്ങനെയായിരുന്നു.

യു.എസിലും യൂറോപ്പിലും പ്ലാൻ നിരക്കുകളും നെറ്റ്ഫ്ലിക്സ് ഉയര്‍ത്തുകയുണ്ടായി. യുഎസിലെ അടിസ്ഥാന പ്ലാൻ നിരക്ക് പ്രതിമാസം 9.99 ഡോളറായിരുന്നു. എന്നാലിപ്പോള്‍ പരസ്യരഹിത സ്ട്രീമിങ്ങിന് പ്രതിമാസം 15.49-ഡോളര്‍ നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *