തിരിച്ചറിവ് 2023 ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ: കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൾസ് എമർജൻസി ടീമും ശ്രേയസും സംയുക്തമായി തിരിച്ചറിവ് 2023 എന്ന പേരിൽ ശ്രേയസ്സ് ഓഡിറ്റോറിയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പാമ്പുകളെ അറിയാം ബോധവാൻമാരാകാം , എന്ന വിഷയത്തിൽ പൾസ് എമർജൻസി ടീം പ്രസിഡന്റ് അഹമ്മദ് ബഷീർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഇന്ത്യയിൽ കാണപ്പെടുന്ന വിവിധ തരം പാമ്പുകൾ, തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ, വീടിനുള്ളിലും പരിസരത്തും പാമ്പ് വരാതിരിക്കാനുള്ള മാർഗ്ഗങ്ങൾ, പ്രഥമ ശുശ്രുഷ മാർഗ്ഗങ്ങൾ, ചികിത്സകൾ തുടങ്ങിയവയെ ആസ്പദമാക്കിയാണ് പരിശീലനം സംഘടിപ്പിച്ചത്. ശ്രേയസ്സ് എക്സി: ഡയറക്ടർ ഫാ: ഡേവിഡ് ആലിങ്കൽ മുഖ്യ പ്രഭാഷണം നടത്തി. പൾസ് എമർജൻസി ടീം സെക്രട്ടറി സലീം, ട്രഷറർ ആനന്ദൻ , എക്സിക്യുട്ടീവ് അംഗം പ്രകാശ് എന്നിവർ സംസാരിച്ചു. ശ്രേയസ്സ് പ്രവർത്തകർ, സ്വാശ്രയ സംഘ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *