കൽപ്പറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി വയനാട് ഡിഡിഒ ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. കൽപ്പറ്റ നഗരസഭ ചെയർമാൻ കെ എം തൊടി മുജീബ് സമരം ഉദ്ഘാടനം ചെയ്തു. ഡി. എൽ എഡ് പുനസ്ഥാപിക്കുക, ഉറുദു ബിഎഡ് കോഴ്സുകൾക്ക് സീറ്റ് വർദ്ധിപ്പിക്കുക, വയനാട് ജില്ലയിൽ ഹയർ സെക്കൻഡറിയിൽ ഉറുദു ഭാഷ പഠിക്കുവാനുള്ള അവസരം ഒരുക്കുക, അധ്യാപകരുടെ സർവീസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുക , ഭാഷാ അധ്യാപകർക്ക് ഹെഡ്മാസ്റ്റർ തസ്തികയിലേക്കുള്ള പ്രൊമോഷൻ നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പി പി മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.