മാനന്തവാടി: മണിപ്പുരിലെ കലാപം തടയുന്നതിന് കേന്ദ്ര സംസ്ഥാന സർക്കരുകൾ പരാജയപ്പെട്ടന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി.വി ബാലൻ പറഞ്ഞു. മാനന്തവാടിയിൽ സിപിഐ നിയോജക മണ്ഡലം പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. രാഷ്ട്രീയ ലഷ്യങ്ങൾക്കായി വിദ്വേഷം വിതച്ച് മണിപ്പൂരിനെ കലാപഭൂമിയാക്കുന്നത് സംഘപരിവാർ സംഘടനകളുടെ അജണ്ടയാണ് സ്ത്രീകൾ ആൾക്കുട്ട കലാപരികളാൽ വേട്ടയാടപ്പെടത് അന്ത്യന്തം ഭയാനകമായ സംഭവമാണ്. ഇരുനൂറോളം പേരുടെ സംഘാമാണ് യുവതികളെ അക്രമിച്ചത്.ഇതിന് മറുപടി പറയാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണ്.പ്രധാനമന്ത്രി മൗനം വെടിയണമെന്നും സംഭവത്തെ കുറിച്ച് പ്രതികരിച്ച സിപിഐ നേതാവ് ആനിരാജയ്ക്ക് എതിരെ കേസ് എടുത്തത് തെറ്റയാ സന്ദേശമാണ് നൽകുന്നതെന്നും പ്രതികരിക്കുന്നവർക്ക് എതിരെ കേസ് എടുത്ത് ഭയപ്പെടുത്തമെന്ന് സർക്കാരുകൾ കരുതതെരുതെന്നും രാജ്യത്ത് പ്രതിഷേധം അലയടിക്കുമെന്നും ഇത് തടയൽ കേന്ദ്ര സർക്കാരിന് കഴിയുമോയെന്നും സംഘപരിപാർ അജണ്ട മതനിരപേക്ഷ സമുഹം തിരിച്ചറിയണമെന്നും ടി.വി ബാലൻ ടി.വി.ബാലൻ പറഞ്ഞു.ജില്ലാ എക്സിക്യൂട്ടിവ് അംഗം വി.കെ ശശിധരൻ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, ജില്ല അസിസ്റ്റൻ്റ് സെക്രട്ടറി സി.എസ് സ്റ്റാൻലി, ജില്ലാ കൗൺസിൽ അംഗങ്ങളായ നിഖിൽ പത്മനാഭൻ, ഷിജു കൊമ്മയാട്, അതുൽനന്ദൻ, മണ്ഡലം സെക്രട്ടറിമാരയശോഭരാജൻ, ആലി തിരുവാൾ എന്നിവർ പ്രസംഗിച്ചു.