മിന്നുമണിക്ക് അഭിനന്ദനങ്ങളുമായി മന്ത്രിമാര്‍

മാനന്തവാടി: ഇന്ത്യന്‍ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ മിന്നുമണിക്ക് അഭിനന്ദങ്ങളുമായി മന്ത്രിമാര്‍ വീട്ടിലെത്തി. മന്ത്രിമാരായ എം.ബി രാജേഷും എ.കെ ശശീന്ദ്രനുമാണ് മിന്നുമണിയുടെ മാനന്തവാടിയിലെ ചോയിമൂലയിലുള്ള വീട്ടിലെത്തി അഭിനന്ദനങ്ങള്‍ അറിയിച്ചത്. മിന്നുമണിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ക്രിക്കറ്റിലെ വിശേഷങ്ങള്‍ മിന്നുമണി മന്ത്രിമാരുമായി പങ്കുവെച്ചു. ക്രിക്കറ്റില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ മിന്നുമണിക്ക് സാധിക്കട്ടേയെന്ന് മന്ത്രിമാര്‍ ആശംസിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ, ഡിവിഷന്‍ കൗണ്‍സിലര്‍ കെ.എം അബ്ദുള്‍ ആസിഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ജയരാജന്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് നാസര്‍ മച്ചാന്‍, ഒളിമ്പിക്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സലീം കടവന്‍, മിന്നുമണിയുടെ മുന്‍ പരിശീലകന്‍ കെ.പി ഷാനവാസ് തുടങ്ങിയവര്‍ മന്ത്രിമാരൊടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *