ശ്രീനഗർ: ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ കേന്ദ്ര ഭരണ കാലയളവാണ് കശ്മീരിലേത്. 1977 മുതല്‍ എട്ട് തവണ കേന്ദ്ര ഭരണത്തിന്റെ കീഴിലായിട്ടുണ്ട് ജമ്മു കശ്മീര്‍.
ഏറ്റവും ഒടുവില്‍ കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2014ലാണ്. ഫലം വന്നപ്പോള്‍ മെഹ്ബൂബ മുഫ്തിയുടെ പി ഡി പിയും ബി ജെ പിയും സഖ്യസര്‍ക്കാര്‍ രൂപവത്കരിച്ചു. എന്നാല്‍ 2018 ജൂണ്‍ 19ന് ബി ജെ പി പിന്തുണ പിന്‍വലിച്ചു. പിറ്റേവര്‍ഷം ആഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക പദവി ഒഴിവാക്കുകയും ജമ്മു കശ്മീരിൻ്റെ സംസ്ഥാനപദവി എടുത്തുകളയുകയും ചെയ്തു. ലഡാക്കിനെ എടുത്തുമാറ്റുകയും ചെയ്തു.