ആരോഗ്യവകുപ്പ്, ആരോഗ്യകേരളം വയനാട്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, സിക്കിൾ സെൽ പേഷ്യന്റ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക അരിവാള്‍ കോശരോഗ ദിനാചരണം നടത്തി.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി. അരിവാൾ രോഗികള്‍ക്കുള്ള വാട്ടര്‍ബോട്ടില്‍ വിതരണം എംഎല്‍എ നിര്‍വഹിച്ചു.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷ്, മുഖ്യ പ്രഭാഷണം നടത്തി.ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി ദിനാചരണ സന്ദേശം നൽകി.
പരിപാടിയിൽ അരിവാൾ രോഗികൾ രോഗ അനുഭവങ്ങള്‍ പങ്കുവയ്ച്ചു.രോഗികള്‍ക്കുള്ളഡയറ്റീഷ്യന്‍, ഫിസിയോതെറാപിസ്റ്റ്, സ്‌പെഷ്യാലിറ്റി ഡോക്ടര്‍ എന്നിവരുടെ സേവനം ലഭ്യമായിരുന്നു. രോഗികള്‍ക്ക് വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം ഇതുവഴി ലഭിച്ചു.. ജീവിതശൈലീ രോഗ സ്‌ക്രീനിങ് പരിപാടിയും നടന്നു.1081 അരിവാള്‍ കോശരോഗികളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന സിക്കിള്‍സെല്‍ ഡിസീസ് പ്രൊജക്ടിലൂടെ അവശ്യസേവനങ്ങള്‍ നല്‍കി വരുന്നുണ്ട്. സൗജന്യ പരിശോധന, ചികിത്സ, മരുന്നുകള്‍, ഫുഡ് കിറ്റ് പ്രൊജക്ട് വഴി ലഭ്യമാക്കുന്നു. സര്‍ക്കാരിന്റെ പെന്‍ഷന്‍ സ്‌കീമും അരിവാള്‍ കോശരോഗികള്‍ക്ക് ആശ്വാസമാണ്.
മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി മുഖ്യ അതിഥിയായിരുന്നു.ഡെപ്യൂട്ടി ഡിഎംഒ ഡോ. സാവൻ സാറ മാത്യു,ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി,ടെക്നിക്കൽ അസിസ്റ്റന്റ് സുലൈമാൻ കെ എച്,സിക്കിൾ സെൽ പേഷ്യന്റ്സ് അസോസിയേഷൻ സെക്രട്ടറി സി.ഡി സരസ്വതി,പ്രസിഡന്റ് സി ആർ അനീഷ്,, സിക്കിൾ സെൽ പ്രൊജക്റ്റ് സോഷ്യൽ വർക്കർ വിജീഷ്എസ്,ആർ.ബി എസ് കെ കോർഡിനേറ്റർ സീന സിഗാൾ, തുടങ്ങിയവർ സംസാരിച്ചു.