ഓണം വാരാഘോഷം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും, വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഓണം വാരാഘോഷം 2023 ല്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരിപാടി അവതരിപ്പിക്കുന്നതിന്റെ വിശദാംശങ്ങള്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.ടി.പി.സി ഓഫീസില്‍ ആഗസ്റ്റ് 16 നകം നല്‍കണം. ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് വാരാഘോഷം നടത്തുക.
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന 4,00,000 രൂപ വരെ തുകയുള്ള വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വയനാട് ജില്ലയില്‍നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ, ലാഭകരമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് കിഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലോ, സഹകരണ ബാങ്കുകളിലോ (ക്ലാസ്-1, ക്ലാസ്-2) ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗസ്ഥ ജാമ്യത്തില്‍ ഉദ്യോഗസ്ഥരല്ലാത്തവര്‍ക്കും വ്യക്തിഗത വായ്പ ലഭിക്കും. വായ്പാതുക 10 ശതമാനം പലിശ സഹിതം 60 മാസ ഗഡുക്കളായി തിരിച്ചടക്കണം. അപേക്ഷകന് 6 വര്‍ഷമെങ്കിലും സര്‍വീസ് ബാക്കിയുണ്ടായിരിക്കണം. അപേക്ഷകരുടെ നെറ്റ് സാലറിയുടെ പത്ത് മടങ്ങ് എന്ന വ്യവസ്ഥയില്‍ പരമാവധി രണ്ടു ലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്.
താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :04936 202869, 9400068512.
റീ-ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള വയനാട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് 2023 – 24 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉപയോഗത്തിന് കരാര്‍ തീയ്യതി മുതല്‍ ഒരു വര്‍ഷ കാലയളവിലേക്ക് ഒരു 5 സീറ്റര്‍ കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു. ജൂലൈ 31 ന് ഉച്ചയ്ക്ക് 1 നകം ടെണ്ടര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി, വയനാട് 673591 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04936 246098, 7907161248.
മരം ലേലം
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ അമ്പലവയലിന്റെ കീഴില്‍ വരുന്ന അമ്പലവയല്‍ – ചുള്ളിയോട് റോഡിലെ അയിനി മരം, പഴൂര്‍ – ചീരാല്‍ നമ്പ്യാര്‍കുന്ന് റോഡിലെ കുന്നിവാക, വാക മരങ്ങള്‍, വടുവഞ്ചാല്‍ – കൊളഗപ്പാറ റോഡില്‍ ബി.എസ്.എന്‍.എല്‍ ന് എതിര്‍വശമുള്ള വാക, സ്പാത്തോഡിയം എന്നീ മരങ്ങളുടെ ശിഘരങ്ങളും പഴൂര്‍ – ചീരാല്‍ – നമ്പ്യാര്‍കുന്ന് റോഡിലെ വെണ്ടേക്ക് മരം, വടുവഞ്ചാല്‍ കൊളഗപ്പാറ റോഡിലെ വാകമരം, മാടക്കര – താഴത്തൂര്‍ – ചീരാല്‍ റോഡിലെ ചെമ്പക മരം എന്നിവ ആഗസ്റ്റ് 1 ന് രാവിലെ 11.30 ന് ലേലം ചെയ്യും. ഫോണ്‍: 04936 261707.
ക്വട്ടേഷന്‍ ക്ഷണിച്ചു
നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ 145 വിദ്യാര്‍ത്ഥികള്‍ക്ക് തൊപ്പിയോട് കൂടിയ ഫുള്‍ സ്ലീവ് സ്വെറ്റര്‍ വാങ്ങി നല്‍കുന്നതിന് പ്രാദേശിക സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 12 നകം സീനിയര്‍ സൂപ്രണ്ട്, രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയം, കല്ലൂര്‍, നൂല്‍പ്പുഴ എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 04936 270140.
ടെണ്ടര്‍ ക്ഷണിച്ചു
കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസില്‍ ഫുഡ് ആന്റ് ബീവറേജസ് അസോസിയേറ്റ്സ് കോഴ്സ് ലാബിലേക്കാവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ആഗസ്റ്റ് 5 ന് ഉച്ചയ്ക്ക് 2 നകം പ്രിന്‍സിപ്പള്‍, വി.എച്ച്.എസ്.ഇ വിഭാഗം, ഗവ. വി.എച്ച്.എസ്.എസ് കല്‍പ്പറ്റ, വയനാട് – 673121 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9497880443.