ലക്കിടി: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയും
നാച്ചുറൽ റിസോഴ്സസ് ഡിസാസ്റ്റർ ഫോറം (NRDF ),ഇക്കോ ഫ്രണ്ട്‌ലി ഫൌണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ വയനാട്-താമരശ്ശേരി ചുരത്തിൽ മഴ യാത്ര സംഘടിപ്പിച്ചു.
ലക്കിടിയിൽ നിന്നും ആരംഭിച്ച യാത്ര വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി
ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സിനിമാതാരം അബു സലിം മുഖ്യഅതിഥിയായിരുന്നു.എൻ.ആർ.ഡി.എഫ് പ്രസിഡന്റ് മുഹമ്മദ് എരത്തോണ അധ്യക്ഷത വഹിച്ചു.പുതുപ്പാടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാസിൽ പി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഷാഹിദ് കുട്ടമ്പൂർ, ഗഫൂർ ഒതയോത്ത്,ഷൌക്കത്ത് എലിക്കാട്,ഷമീർ കെ.എസ്, നൗഷാദ് പി.എ,മുഹമ്മദ് കുട്ടി വി, മുജീബ്. കെ, ഉസ്മാൻ സി, ഷൈജൽ. കെ തുടങ്ങിയവർ സംസാരിച്ചു.
മഴ നനഞ്ഞു പ്രകൃതിയെ അറിയാം എന്ന സന്ദേശവുമായിട്ടാണ് യാത്ര സംഘടിപ്പിച്ചത്.
വിദ്യാർത്ഥികൾ, പരിസ്ഥിതി പ്രവർത്തകർ, സന്നദ്ധ സംഘടനാ വോളന്റീർസ് തുടങ്ങി നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
എട്ടുകിലോമീറ്ററോളം ചുരത്തിലൂടെ മഴ നനഞ്ഞു നടന്ന യാത്ര അംഗങ്ങൾക്ക്
താഴെ വളവിൽ വെച്ച് പ്രത്യേകം പാകം ചെയ്ത കപ്പയും ചമ്മന്തിയും കഞ്ഞിയും ഇലയിൽ നൽകി സംഘടകർ വേറിട്ട അനുഭവം കൈമാറി.
പങ്കെടുത്തവർക്ക് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യത്തിന്റെ ഗ്രാമാദര അംഗീകാരപത്രവും സമാപന സെഷനിൽ വെച്ച് നൽകി.