കഞ്ചാവുമായി 2 പേർ പിടിയിൽ

പുൽപ്പള്ളി: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പെരിക്കല്ലൂർ, മരക്കടവ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. കുറ്റ്യാടി പൊയിൽ വീട്ടിൽ സായൂജ്, വൈത്തിരി പഴേടത്ത് വീട്ടിൽ ഫ്രാൻസിസുമാണ് പിടിയിലായത്. ഇവരിൽ നിന്നും 360 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കൽപ്പറ്റ നഗരത്തിൽ വിദ്യാർത്ഥികൾക്ക് സ്ഥിരമായി കഞ്ചാവ് വിതരണം ചെയ്യുന്ന ആളാണ് ഫ്രാൻസിസ്. എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *