കല്‍പ്പറ്റ: വയനാടന്‍ കര്‍ഷകജനത കടക്കെണിയില്‍ ആത്മഹത്യ ചെയ്യുന്ന ,ഭരണകൂടം ദയാദാക്ഷണ്യമില്ലാതെ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ നികുതി കൊള്ള നടത്തുന്ന ഈ കെട്ട കാലത്ത് ഭൂപണയബാങ്കും, കാര്‍ഷിക വികസന ബാങ്കും, കേരള ബാങ്കും മറ്റും ഷേര്‍ലോക്ക് മാനസികാവസ്ഥയില്‍ ജപ്തിക്കിറങ്ങിയാല്‍ ഉയിരു കൊടുത്തും ജപ്തി നടപടികള്‍ തടയുക തന്നെ ചെയ്യുമെന്ന് കര്‍ഷക കോണ്‍ഗ്രസ്സ് വയനാട് ജില്ലാ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയന്‍ പറഞ്ഞു. ബാങ്കുകള്‍ അടിയന്തിരമായി ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ കൊച്ചു കേരളത്തെ സ്‌നേഹതണലില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിച്ച മഹാനായ ഭരണാധികാരിയായിരുന്നു അന്തരിച്ച ഉമ്മന്‍ ചാണ്ടിയെന്ന് ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് ഡിസി സി പ്രസിഡന്റ് എന്‍.. ഡി അപ്പച്ചന്‍ പറഞ്ഞു. കര്‍ഷകരുടെ കണ്ണീര്‍ ഭരണവര്‍ഗ്ഗം കണ്ണ് തുറന്ന് കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി. ജന:സെക്രട്ടറി എ. ജമീല ആലിപ്പറ്റ, എ ഐ സി സി അംഗം പി.കെ.ജയലക്ഷമി , കര്‍ഷക കോ: സംഘടനാ ചാര്‍ജ് ജന:സെക്രട്ടറി എ.ഡി.സാബുസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഡി.മാത്യു ദേവഗിരി ,സി.പി.സലിം, പി.എം.ബെന്നി, കെ.പി.സി സി അംഗം കെ.എല്‍ പൗലോസ്, യുഡിഎഫ് കണ്‍വീനര്‍ വിശ്വനാഥന്‍ മാസ്റ്റര്‍, വി.റ്റി.തോമസ്, സിബൈജു ചാക്കോ ഒ.വി.അപ്പച്ചന്‍, കെ.ജെ.ജോണ്‍, ഇ ജോണ്‍സണ്‍ ഇലവുങ്കല്‍, ടി.വിജയന്‍ തോബ്രാകുടി, വി.ഡി. ജോസ്, കെ.എം.കുര്യാക്കോസ്, കെ.സണ്ണി തരിയോട്, വി.വി.രാജ, വി.വി.നാരായണവാര്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.