ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍: മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ദില്ലി: ജമ്മു കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. കുല്‍ഗാം ജില്ലയിലെ ഹനാൻ മേഖലയിലാണ് ഇന്ന് പുലര്‍ച്ചയോടെ ആക്രമണം ഉണ്ടായത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൈനികരെ രക്ഷിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *