മാനന്തവാടി: ഒരു ഭരണാധികാരിയും പൊതു പ്രവർത്തകനും എങ്ങനെയായിരിക്കണമെന്നുള്ളതിൻ്റെ ഏറ്റവും മഹനിയമായ മാതൃക സൃഷ്ടിച്ചാണ് ഉമ്മൻ ചാണ്ടി യാത്രയായതെന്നും മാതൃക സ്വീകരിക്കാൻ പുതിയ തലമുറക്ക് കഴിയട്ടെയെന്നും നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻറ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗ്ഗിസ് മോർ സ്തേഫാനോസ് തിരുമേനി പറഞ്ഞു.കർമ്മ ലോകത്ത് അദ്ദേഹത്തിൻ്റെ കൈയ്യോപ്പും കാല്പാടുകളും എന്നും നിലനില്ക്കും. സംഘം പ്രസിഡണ്ട് ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി എം.എൽ.എ.ഒ.ആർ.കേളു അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ.രത്‌നവല്ലി, ജസ്റ്റിൻ ബേബി, ബ്രഹ്മ.ദീക്ഷിതാമൃത ചൈതന്യ, ഫാദർ.റോയി വലിയപറമ്പിൽ,.മുഹമ്മദ് നിസ്സാമി, എച്ച്.ബി.പ്രദീപൻ, എൽസി ജോയി, ഇ.ജെ.ബാബു, ജോസഫ് കളപ്പുര, പടയൻ മുഹമ്മദ്, അഡ്വ: എൻ.കെ.വർഗ്ഗിസ്, പി.ടി.ബിജു, എ.പ്രഭാകരൻ മാസ്റ്റർ, ഇ.എം.ശ്രീധരൻ മാസ്റ്റർ, കെ.ജി.ജോൺസൻ മാസ്റ്റർ, വി.വി.രാമകൃഷ്ണൻ, കെ.ശ്യാം രാജ് എന്നിവർ സംസാരിച്ചു.