നാടക മത്സരം നടത്തി

ബത്തേരി: ആരോഗ്യവകുപ്പ്, കേരളസംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, ജില്ലാ എയ്ഡ്‌സ് കണ്ട്രോള്‍ യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ എച്ച്.ഐ.വി എയ്ഡ്‌സ് ബോധവല്‍ക്കരണ നാടക മത്സരം നടത്തി. എച്ച്.ഐ.വി/എയ്ഡ്‌സ് പ്രതിരോധത്തില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, സുസ്ഥിര വികസന ആരോഗ്യലക്ഷ്യങ്ങളുടെ ഭാഗമായി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
നാടക മത്സരത്തില്‍ ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് ഒന്നാം സ്ഥാനവും വിനായക കോളേജ് ഓഫ് നഴ്‌സിംഗ് രണ്ടാം സ്ഥാനവും അസംപ്ഷന്‍ കോളേജ് ഓഫ് നഴ്‌സിംഗ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് യഥാക്രമം 8000, 5000, 3000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഒന്നാം സ്ഥാനം ലഭിച്ച ടീമിന് സംസ്ഥാനതല നാടക മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
പരിപാടിയുടെ ഭാഗമായി നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ ജില്ലാ ടി.ബി ആന്റ് എയ്ഡ്‌സ് നിയന്ത്രണ ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി സിന്ധു, ഡബ്ല്യു.എച്ച്.ഒ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനൂപ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കെ.ബി പ്രകാശ്, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ. മുഹമ്മദ് മുസ്തഫ, ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പാള്‍ ജ്ഞാന പ്രകാശം, ജില്ലാ ലാബ് ഓഫീസര്‍ എ.എന്‍ ഷീബ, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.കെ സലീം, എച്ച്.ഐ.വി പ്രോഗ്രാം കോഡിനേറ്റര്‍ പി.വി ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *