വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സംരംഭകത്വ പരിശീലനം

മാനന്തവാടി താലൂക്കില്‍ ചെറുകിട വ്യവസായ സേവന സംരഭങ്ങള്‍ തുടങ്ങുവാന്‍ താത്പര്യമുള്ള സംരഭകര്‍ക്ക് മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 15 ദിവസത്തെ വ്യവസായ സംരംഭകത്വ പരിശീലനം സെപ്തംബറില്‍ നടക്കും. താത്പര്യമുള്ളവര്‍ മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം സൗജന്യം. ഫോണ്‍: 8714771336, 9447340506.

സ്വയം തൊഴില്‍ പരീശീലനം; അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴില്‍ പരീശീലന കേന്ദ്രത്തില്‍ ഡ്രീം കേക്ക്, അച്ചാര്‍ നിര്‍മ്മാണം, കാറ്ററിംഗ് പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഫോണ്‍: 8078711040, 04936 206132.

ബിസിനസ് ഡിജിറ്റലൈസേഷനില്‍ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ബിസിനസ് ഡിജിറ്റലൈസേഷനില്‍ 4 ദിവസത്തെ പരിശീലനം നല്‍കുന്നു. ആഗസ്റ്റ് 16 മുതല്‍ 19 വരെ കളമശ്ശേരി കീഡ് ക്യാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റില്‍ ആഗസ്റ്റ് 10 നകം അപേക്ഷ നല്‍കണം. ഫോണ്‍: 0484 2532890, 2550322, 7012376994.

വാഹന വായ്പ

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി വാഹന വായ്പ നല്‍കുന്നു. ഓട്ടോറിക്ഷ, ടാക്‌സി കാര്‍, ഗുഡ്സ് കാരിയര്‍ ഉള്‍പ്പെടെയുള്ള കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് വായ്പ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869, 9400068512.

ലോകായുക്ത സിറ്റിംഗ്

കേരള ലോകായുക്ത ആഗസ്റ്റ് 22, 23 തീയതികളില്‍ കണ്ണൂര്‍ ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും, 24, 25 തീയതികളില്‍ കോഴിക്കോട് ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും സിറ്റിംഗ് നടത്തും.

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം നാളെ (വ്യാഴം) തിരുനെല്ലി ഡിവിഷനില്‍ ലഭ്യമാകും. തോല്‍പ്പെട്ടി ക്ഷീര സംഘം ഓഫീസ് (രാവിലെ 10 മുതല്‍ 12 വരെ) അപ്പപ്പാറ ക്ഷീരസംഘം ഓഫീസ് (ഉച്ചയ്ക്ക് 12.30 മുതല്‍ 2 വരെ) തിരുനെല്ലി പാല്‍ സംഭരണ കേന്ദ്രം (ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ) എന്നീ ക്രമത്തില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ലഭ്യമാകും.

അസിസ്റ്റന്‍സ് ടു ഡയറി ഡവലപ്മെന്റ് ഇന്‍ വയനാട് പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലെ അസിസ്റ്റന്‍സ് ടു ഡയറി ഡെവലപ്മെന്റ് ഇന്‍ വയനാട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ലീന്‍ മില്‍ക്ക് പ്രൊഡക്ഷന്‍ കിറ്റ്, വന്യമൃഗങ്ങളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ള തൊഴുത്ത് നിര്‍മ്മാണ പദ്ധതി, മിനറല്‍ മിക്സച്ചര്‍ വിതരണം എന്നീ പദ്ധതികള്‍ക്ക് ധനസഹായം നല്‍കും. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പൂരിപ്പിച്ച് മാനന്തവാടി, പനമരം, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ക്ഷീരവികസന സേവന യൂണിറ്റ് ഓഫീസുകളിലോ അതാത് ക്ഷീര സംഘങ്ങളിലോ ആഗസ്റ്റ് 23 നകം നല്‍കണം. ഫോണ്‍: 04936 202093.

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍വിദ്യാകേന്ദ്രത്തിന്റെ ഭാഗമായി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളില്‍ രണ്ടാം ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുളളവരായിരിക്കണം. 10 മാസത്തെ ഇലക്ട്രിക്കല്‍ വയറിങ് ആന്റ് സര്‍വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്), 6 മാസത്തെ റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 9744134901, 9847699720.

സ്‌കോള്‍ കേരള പഠന സഹായികള്‍

സ്‌കോള്‍ കേരള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഹയര്‍സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വയംപഠന സഹായികള്‍ സ്‌കോള്‍ കേരള ജില്ലാ കേന്ദ്രങ്ങളില്‍ ലഭിക്കും. www.scolekerala.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ചെലാന്‍ അടച്ച് ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും പഠന സഹായികള്‍ കൈപ്പറ്റാം. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ പഠനസഹായികള്‍ ലഭിക്കും.

താത്ക്കാലിക നിയമനം

മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബത്തേരി മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് പാരാവെറ്റ് തസ്തികയില്‍ 20,000 രൂപ പ്രതിമാസ ഏകീകൃത വേതനത്തില്‍ 90 ദിവസത്തിലേക്ക് താത്ക്കാലികമായി നിയമിക്കുന്നു. ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ രേഖ, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ആഗസ്റ്റ് 17 ന് രാവിലെ 11 ന് ഹാജരാകണം. ഫോണ്‍: 04936 202292.

Leave a Reply

Your email address will not be published. Required fields are marked *