വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

റാങ്ക് ലിസ്റ്റ് റദ്ദായി

പി.എസ്.സി എന്‍.സി.എ ഹിന്ദു നാടാര്‍ വിഭാഗത്തിനായി സംവരണം ചെയ്ത ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.എസ്.എ മലയാളം (കാറ്റഗറി.നം. 318/20) തസ്തികയ്ക്കായി ജനുവരി 18 ന് നിലവില്‍ വന്ന 29/2023/എസ്.എസ്.ഐ.ഐ.ഐ നമ്പര്‍ റാങ്ക് പട്ടിക ലിസ്റ്റിലെ ഏക ഉദ്യോഗാര്‍ത്ഥിയെ ഫെബ്രുവരി 8 ന് നിയമന ശിപാര്‍ശ ചെയ്തുകഴിഞ്ഞതിനാല്‍ നിലവിലില്ലാതായതായി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

ലാബ് അസിസ്റ്റന്റ് നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. വി.എച്ച്.എസി (എം.എല്‍.ടി) യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് 2.30 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

മുട്ടില്‍ നോര്‍ത്ത് വില്ലേജില്‍ ബ്ലോക്ക് 15 റീസര്‍വ്വെ നമ്പര്‍ 613/1 ല്‍പ്പെട്ട ഭൂമിയില്‍ ജീവനും സ്വത്തിനും ഭീഷണിയായ വീട്ടി മരം മുറിച്ച് ചെത്തി ഒരുക്കി കുപ്പാടി വനം വകുപ്പ് ഡിപ്പോയില്‍ എത്തിക്കുന്നതിന് പ്രാവീണ്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 25 നകം ജില്ലാ കളക്ടര്‍, വയനാട്, 673521 എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 8547616022.

സഞ്ചരിക്കുന്ന മൃഗാശുപത്രി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (വെള്ളി) രാവിലെ 10 മുതല്‍ 3.30 വരെ പനവല്ലി ക്ഷീരസംഘം ഓഫീസില്‍ ലഭിക്കും.

അപേക്ഷ തീയതി നീട്ടി

ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് അടുത്ത അധ്യയന വര്‍ഷത്തിലെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയ്യതി നീട്ടി. നിലവില്‍ അഞ്ചാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം. ഫോണ്‍: 9961556816.

ടെണ്ടര്‍ ക്ഷണിച്ചു

പനമരം അഡീഷണല്‍, പുല്‍പ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന് ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ആഗസ്റ്റ് 23 ന് ഉച്ചയ്ക്ക് 2 നകം ടെണ്ടര്‍ നല്‍കണം. ഫോണ്‍: 04936 240062.

ലാറ്ററല്‍ എന്‍ട്രി പ്രവേശനം

മേപ്പാടി ഗവ. പോളിടെക്നിക്ക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 14 ന് കോളേജില്‍ നടത്തും. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്ത് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. യോഗ്യത പ്ലസ് ടു സയന്‍സ് /ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ. പൊതുവിഭാഗക്കാര്‍ 400 രൂപയും പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ 200 രൂപയും അപേക്ഷാ ഫീസായി അടക്കണം. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ / വി.എച്ച്.എസ്.ഇ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 9400006454, 9400525435, 8075010429.

അസിസ്റ്റന്റ് സര്‍ജന്‍ നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പിയിലേക്ക് അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 16 ന് രാവിലെ 11 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അസ്സല്‍ രേഖകളുമായി എത്തിച്ചേരണം. ഫോണ്‍: 04936 282854.

Leave a Reply

Your email address will not be published. Required fields are marked *