മാനന്തവാടി: മണിപ്പൂരിലെ നരനായാട്ടിനെതിരെ മാനവികതയുടെ സന്ദേശമുയർത്തി 13 ന് എരുമത്തരുവ് മുതൽ നാലാംമൈൽ വരെ നടക്കുന്ന ‘മാനിഷാദ’ മനുഷ്യച്ചങ്ങലയ്ക്ക് പിൻതുണയുമായി എടവകയിൽ ഐക്യദാർഢ്യ സദസ്സ് നടത്തി. എടവക ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുൻപിൽ മാനന്തവാടി -കല്ലോടി റോഡിൽ മാനിഷാദ പോസ്റ്ററുകളും കൈകളിലേന്തി ജനപ്രതിനിധികളും പൊതുപ്രവർത്തകരും അണിനിരന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് എച്ച്.ബി. ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ജോർജ് പടകൂട്ടിൽ, ഷിഹാബ് ആയാത്ത്, അമ്മദ് കുട്ടി ബ്രാൻ, വൽസൻ എം.പി, ഗിരിജ സുധാകരൻ,സുജാത. സി.സി, ലിസി ജോൺ, സർഫുന്നീസ .കെ, ലത വിജയൻ എന്നിവർ പ്രസംഗിച്ചു.