സ്ത്രീപുരുഷ സമത്വം വിളിച്ചോതി സമത്വ ജ്വാല തീർത്ത് എൻഎസ്എസ് വളണ്ടിയേഴ്സ്

കൽപ്പറ്റ : ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കൽപ്പറ്റ, പൊതു വിദ്യാഭ്യാസ വകുപ്പ്, വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുണ്ടേരി ടൗണിൽ NSS വാളണ്ടിയേഴ്സ് സ്ത്രീപുരുഷ സമത്വജാല തീർത്തു. വനിതാ ശിശു വികസന വകുപ്പുമായി ചേർന്ന് നടത്തിയ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ സത്യൻ വി.സി. നിർവഹിച്ചു. ആരോഗ്യവകുപ്പുമായി ചേർന്ന് നടത്തിയ ദൃഢഗാത്രം പദ്ധതിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ എം കെ ഷിബു നിർവഹിച്ചു. ഇതിന്റെ ഭാഗമായി ജീവിതശൈലീ രോഗനിർണയ ക്യാമ്പും അടുക്കള കലണ്ടർ വിതരണവും നടത്തി. വാളണ്ടിയർ ലീഡർമാരായ പ്രബിൻ എ.കെ, ഗൗരി നന്ദ എന്നിവർ സംസാരിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ടും മുനിസിപ്പൽ കൗൺസിലറുമായ എം.ബി. ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ സിന്ധു ഡി.കെ. സ്വാഗതവും, പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് വാകേരി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ സ്ത്രീപുരുഷ സമത്വ പ്രതിജ്ഞ എടുത്തു. വാളണ്ടിയർ അർജുൻ ആനന്ദിന്റെ പിതാവ് ആനന്ദ് വിദ്യാർത്ഥികൾക്ക് ശരീര വ്യായാമത്തിന്റെ ശാസ്ത്രീയ വശങ്ങളിൽ പ്രായോഗിക പരിശീലനം നൽകി. ഭവന സന്ദർശനത്തിന്റെ ഭാഗമായി ജെൻഡർ ഇക്വാലിറ്റി ഓഡിറ്റ്, അടുക്കള കലണ്ടർ വിതരണം, ലഹരി വിമുക്ത ലീഫ് നെറ്റ് വിതരണം, ജില്ല ശുചിത്വമിഷനുമായി ചേർന്ന് ബയോകമ്പോസ്റ്റ് നിർമ്മാണത്തിന്റെയും വലിച്ചെറിയൽ മുക്ത വയനാടിന്റെയും ലഘുലേഖകളുടെ വിതരണം എന്നിവ നടത്തി. ക്യാമ്പിന്റെ ഭാഗമായി സ്കൂളിൽ നിന്നും കൽപ്പറ്റയിലേക്ക് സ്വാതന്ത്ര്യദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ക്ലാരാ ഭവൻ വൃദ്ധസദനത്തിൽ സന്ദർശനം നടത്തിയ വിദ്യാർത്ഥികൾ അവിടുത്തെ അന്തേവാസികളോടൊത്ത് വാകേരി ലയൺസ് ക്ലബുമായി ചേർന്ന് ഉച്ചഭക്ഷണം കഴിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ക്ലാരാ ഭവനിലെ അന്തേവാസിയായ സ്വാതന്ത്ര്യ സമര സേനാനിയുടെ പത്നിയെ ആദരിച്ചു. സ്വാതന്ത്ര്യദിന സന്ദേശം വിളിച്ചോതുന്ന ഫ്ലാഷ് മോബും ദേശഭക്തിഗാനവും പലസ്ഥലങ്ങളിലും അവതരിപ്പിച്ചു. ക്യാമ്പിന്റെ സമാപനം ക്ലാരാ ഭവനിലെ മദർ ലിജി മരിയ ഉദ്ഘാടനം ചെയ്തു. ദേവകൃഷ്ണ ഡി., കനീഷ് സി.കെ., ആന്റണി വി.വി., നിമിഷ കെ.കെ., അനുശ്രീ, ആതിര, കൃഷ്ണപ്രിയ എം.പി. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വാളണ്ടിയേഴ്സിന് വിവിധങ്ങളായ മേഖലകളിൽ വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിച്ചാണ് ക്യാമ്പ് അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *