വാണിജ്യ പാചകവാതക വില കുറഞ്ഞു; 19 കിലോ സിലിണ്ടറിന് 158 രൂപ കുറയും

ന്യൂഡല്‍ഹി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ച്‌ കേന്ദ്രം. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ 158 രൂപ കുറച്ചത്. സിലിണ്ടറുകളുടെ വില 158 രൂപ കുറച്ചതായി എണ്ണ വിപണന കമ്ബനി വൃത്തങ്ങള്‍ അറിയിച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ ഡല്‍ഹിയിലെ ചില്ലറ വില്‍പ്പന വില 1,522 ഇതോടെ രൂപയാകും. ഗാര്‍ഹിക പാചകവാതകത്തിന്റെ വില കുറച്ചതിന് പിന്നാലെയാണ് ഇത്. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ഓഗസ്റ്റില്‍ വാണിജ്യ സിലിണ്ടറുകളുടെ വില 99.75 രൂപ കുറച്ചിരുന്നു. ഈ വര്‍ഷം മെയ്, ജൂണ്‍ മാസങ്ങളില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കുറച്ചിരുന്നു. മേയില്‍ ഒഎംസികള്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 172 രൂപ കുറച്ചപ്പോള്‍ ജൂണില്‍ 83 രൂപ കുറഞ്ഞു. ഏപ്രിലിലും അവയുടെ വില യൂണിറ്റിന് 91.50 രൂപ കുറഞ്ഞു. പെട്രോളിയം, ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികള്‍ ഈ വര്‍ഷം മാര്‍ച്ച്‌ ഒന്നിന് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില യൂണിറ്റിന് 350.50 രൂപയും ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ക്ക് യൂണിറ്റിന് 50 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *